തൃശ്ശൂര്‍ കരുവന്നൂര്‍ പുഴയില്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമം. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണന്‍ എന്ന യുവാവാണ് കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ഇരിങ്ങാലക്കുട പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിവരികയാണ്. സുഹൃത്തുക്കള്‍ക്ക് സന്ദേശം നല്‍കിയാണ് ഇയാള്‍ കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയത്.