Share this Article
Union Budget
കോഴിക്കോട് നിന്നും കാണാതായ 10-ാം ക്ലാസുകാരനെ തമിഴ്നാട്ടിൽ കണ്ടെത്തി
Class 10 student missing from Kozhikode found in Tamil Nadu

കോഴിക്കോട് നിന്നും കാണാതായ 10-ാം ക്ലാസുകാരനെ തമിഴ്നാട്ടിൽ കണ്ടെത്തി. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയും കോഴിക്കോട് ഈങ്ങാപ്പുഴ കാലിഫ് എന്ന സ്ഥാപനത്തിൽ വിദ്യാർത്ഥിയുമായ ആഹിൽ അസ്ലാനിനെയാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ  തമിഴ്നാട് തിരുപ്പൂരിൽ നിന്നാണ് ആഹിലിനെ കിട്ടിയത്. ഗൂഡല്ലൂർ പൊലീസ് കുട്ടിയെ സ്വദേശത്തേക്ക് എത്തിച്ചു. ഇന്ന് രക്ഷിതാക്കൾക്ക് കൈമാറും.

മിനിഞ്ഞാന്ന് രാത്രി മുതൽ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ഇന്നലെ രാത്രി കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. കേരള തമിഴ്നാട് പൊലീസുകൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ആഹിലിനെ കണ്ടെത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories