മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ചെമ്മാട് സ്വദേശി അബു ത്വാഹിര്‍ ആണ് കസ്റ്റഡിയിലായത്. വാഴക്കാട് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ കാറില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.
ഒമാനില്‍ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കയ്യില്‍ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്. എറണാകുളത്ത് നിന്ന് എത്തുന്ന നടിമാര്‍ക്ക് കൈമാറാനാണ് എംഡിഎംഎ എത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അബു ത്വാഹിര്‍ പിടിയിലായത്. ഒമാനില്‍ ജോലി ചെയ്യുന്ന ഇയാളാണ് എംഡിഎംഎ എത്തിച്ചതെന്നായിരുന്നു ഷബീബ് പറഞ്ഞത്.