Share this Article
Flipkart ads
അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി
wild Elephant

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വെറ്റിലപ്പാറ പതിനാലിലും വരടക്കയം ഭാഗത്തുമാണ് കാട്ടാന ഇറങ്ങിയത്. മേഖലയിൽ ഇറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു.. 

വെറ്റിലപ്പാറ 14ൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ഒറ്റയാൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാഴ്ചയിൽ അധികമായി മേഖലയിൽ തുടർച്ചയായി കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്. ദിവസങ്ങൾക്കു മുമ്പ് വെറ്റിലപ്പാറ 14ലും 15ലും  കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു..

അതിരപ്പള്ളി പോലീസ് സ്റ്റേഷനിലും രണ്ടുതവണ കാട്ടാന എത്തിയിരുന്നു.. പ്രദേശത്ത് വന്യമൃഗ ശല്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അധികൃതർ കാര്യക്ഷമമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories