കോഴിക്കോട് വെള്ളയിൽ പ്രമോഷൻ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരൻ മരിച്ച സംഭവത്തിൽ അപകടം ഉണ്ടാക്കിയത് തെലങ്കാന രജിസ്ട്രേഷൻ ബെൻസ് കാർ ആണെന്ന് പൊലീസ് കണ്ടെത്തി.
നേരത്തെ അപകടമുണ്ടാക്കിയത് കേരള രജിസ്ട്രേഷൻ ഡിഫൻഡർ ആയിരുന്നെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടമുണ്ടാക്കിയ കാർ തിരിച്ചറിഞ്ഞത്.
ഈ സാഹചര്യത്തിൽ എഫ്ഐആറിനൊപ്പം അനക്സ് റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിക്കും. രണ്ട് ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.