Share this Article
തൃശ്ശൂരില്‍ ബൈക്ക് അപകടത്തില്‍ കേരളവിഷന്‍ കേബിള്‍ TV ഓപ്പറേറ്റര്‍ അടക്കം 5 പേര്‍ക്ക് പരിക്ക്‌
 accident in Thrissur

തൃശൂർ അരിമ്പൂർ എറവിൽ   ഉണ്ടായ അപകടത്തിൽ കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്ററും സഹായികളും  അടക്കം 5 പേർക്ക് പരിക്ക്.. ഇതിൽ  രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്.  വാടാനപ്പള്ളി - തൃശൂർ സംസ്ഥാനപാതയിൽ  ആയിരുന്നു അപകടം..

എറവ് കരുവാൻവളവിൽ കോലാട്ട് ക്ഷേത്രത്തിന് മുൻ വശത്ത് വെച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം. കേബിൾ കണക്ഷൻ ശരിയാക്കാനായി റോഡരുകിലെ പോസ്റ്റിൽ കോണി വച്ച് കയറി നിന്നിരുന്ന 3 പേരെ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് പറയുന്നു

ബൈക്കിലുണ്ടായിരുന്ന ഒരാളും  കേരള വിഷൻ  കേബിൾ ടി വി ഓപ്പറേറ്ററും, ജീവനക്കാരും  അടക്കം 4 പേർ റോഡിൽ തെറിച്ചു വീണു. കേരള വിഷൻ  കേബിൾ ടി വി ഓപ്പറേറ്റർ  മണികണ്ഠൻ, സഹായികളായ   ഷിജു, ഹരി, ബൈക്ക് യാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ ഷിജുവിന്റെയും ബൈക്ക് യാത്രക്കാരിൽ ഒരാളുടെയും പരിക്ക് സാരമുള്ളതാണ്. അതിനിടെ നാട്ടുകാർ  ചേർന്ന് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ട്  പോകാൻ  ശ്രമിക്കുമ്പോൾ  ഇതുവഴി വന്ന പിക്ക് അപ്പ് വാൻ ഇടിച്ച് രക്ഷാപ്രവർത്തനത്തിന് നിന്നിരുന്ന ജോസ് എന്നയാൾക്കും പരിക്കേറ്റു. ഇയാളെ തൃശൂർ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories