കൊച്ചി: നെട്ടൂരിൽ കായലിൽ വീണ് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. മാലിന്യം കളയാനായി കായലിനരികിലേക്ക് പോയ 16 വയസ്സുകാരി ഫിദ രാവിലെ ആറരയോടെയാണ് കായലില്‍ വീണത്.
വീട്ടിലെ മാലിന്യം കായലിന് സമീപം ഇടാനെത്തിയ പെണ്‍കുട്ടി കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നെന്നാണ് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മയുടെ കണ്‍മുമ്പില്‍ വച്ചായിരുന്നു അപകടം. പിന്നീട് ഫയര്‍ ഫോഴ്സും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.