Share this Article
കടവന്ത്രയിലെ വയോധികയുടെ തിരോധാനം; കൊന്ന് കുഴിച്ചുമൂടിയതായി സംശയം ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
വെബ് ടീം
posted on 10-09-2024
1 min read
subhadra murder

ആലപ്പുഴ: കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ ശർമിള, മാത്യൂസ് ദമ്പതികൾ വാടകയ്‌ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് പരിശോധന നടത്തിവരികിയാണ്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് സുഭ​ദ്രയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചേക്കും.

കഴിഞ്ഞ മാസമാണ് 73 വയസുകാരിയായ സുഭദ്രയെ കാണാതാകുന്നത്. കടവന്ത്ര പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ വയോധിക ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി വിവരം ലഭിച്ചു.

തീർത്ഥാടനത്തിന് പോകുന്നുവെന്നാണ് സുഭ​ദ്ര കുടുംബത്തോട് പറഞ്ഞിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷവും തിരികെ എത്താതായതോടെയാണ് പരാതി നൽകിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories