തൃശൂര്‍ മുന്‍ ഡിസിസി പ്രസിഡന്റിനെതിരെ മര്‍ദ്ദന പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സജീവന്‍ കുരിയച്ചിറയുടെ വീടാക്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. ഒല്ലൂര്‍ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കുരിയച്ചിറയിലെ വീട്ടിലെത്തിയ അക്രമിസംഘം ജനല്‍ ചില്ലുകളും ചെടിച്ചട്ടിയും അടിച്ചു തകര്‍ത്തു. ശബ്ദം കേട്ട് വീടിനകത്ത് ഉണ്ടായിരുന്ന സഹോദരിയും അമ്മയും പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞിരുന്നു. ഭയപ്പാടിലായ കുടുംബം പിന്നീട് അയ്യന്തോളിലെ വാടകവീട്ടില്‍ താമസിക്കുന്ന
സജീവനെ വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രദേശത്ത് ബൈക്കിലെത്തിയ സംഘം സജീവന്റെ വീടാണ് ഇതെന്ന് ഉറപ്പിച്ച ശേഷം രാത്രി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിന് പിന്നില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂര്‍ ആണെന്ന് സജീവന്‍ കുരിയച്ചിറ ആരോപിച്ചു.
തൃശൂരിലെ തോല്‍വിക്ക് പിന്നാലെ ഡിസിസി ഓഫീസില്‍ നടന്ന കൂട്ടത്തല്ലില്‍ സജീവന് മര്‍ദ്ദനമേറ്റിരുന്നു. തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ചെയര്‍മാന്‍ എം.പി വിന്‍സന്റും രാജിവെച്ചിരുന്നു. ഇവര്‍ രാജി വെച്ച ദിവസം തന്നെ എതിര്‍ ചേരിയിലുള്ള ഡിസിസി ഭാരവാഹിയുടെ വീട് ആക്രമിച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമെന്നാണ് ആരോപണം.
പാര്‍ട്ടിയിലെ തമ്മില്‍ തല്ല്് തെരുവിലേക്കെത്തിയത്തോടെ അണികളും വലിയ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളില്‍ തൃശൂരിലെ കോണ്‍ഗ്രസിനകത്ത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഈ സംഭവം ഇടയാക്കുമെന്നതില്‍ തര്‍ക്കമില്ല. ജില്ലയുടെ പല ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് പരസ്പരം പോര്‍ വിളിക്കുന്നത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും തലവേദനയായി മാറുകയാണ്.