മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ കോടതി വിധിയിൽ അപ്പീൽ നൽകാൻ ആലോചന.വിധിന്യായം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസർകോട് ജില്ല കോടതിയാണ് വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഇത്തരം ഒരു വിധി പ്രതീക്ഷിച്ചതല്ല. പോലീസ് ആവശ്യമായ രേഖകൾ ഹാജരാക്കിയിരുന്നു.വിധിന്യായം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും
ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട്ർ സി ഷുക്കൂർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കോഴ കേസ് രാഷ്ട്രീയ പ്രേരിതവും ,കെട്ടിച്ചമച്ചതാണെന്നും ആരോപിച്ച് സുരേന്ദ്രനും മറ്റു പ്രതികളും സമർപ്പിച്ച ഹരജിയാണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി അഗീകരിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ,ബി എസ് പി സ്ഥാനാർത്ഥിയായ കെ സുന്ദരയെ പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തി ,രണ്ടഅര ലക്ഷം രൂപയും, മൊബൈൽഫോണും കൈക്കൂലിയായി നൽകി എന്നാണ് കേസ്.
എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമം, ഭീഷണിപ്പെടുത്തൽ , തടഞ്ഞ് നിർത്തുക, തിരഞ്ഞെടുപ്പ് കൈക്കൂലി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചായിരുന്നു കേസ്. ആരോപണങ്ങൾ തെളിയിക്കുവാനോ, കേസിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നും കോടതി കണ്ടെത്തി.