തിരുവനന്തപുരം വെള്ളറടയില്‍ കണ്ടത് കരടി തന്നെയെന്ന് സ്ഥിരീകരിച്ച് സിസിടിവി ദൃശ്യങ്ങള്‍. രണ്ട് ദിവസം മുന്‍പാണ് വെള്ളറട പഞ്ചായത്തില്‍ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചത്.
ആനപ്പാറയിലെ പെട്രോള്‍ പമ്പിന് സമീപത്തെ സിസിടിവിയിലാണ് കരടി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.