Share this Article
500രൂപ വാടക; പിറവത്ത് അതിഥി തൊഴിലാളി വാടകയ്ക്ക് കഴിഞ്ഞത് പഴയ പട്ടിക്കൂട്ടില്‍
500 rupees rent; At Piravam, migrant worker were rented out in the old kennel

എറണാകുളം പിറവത്ത് അതിഥി തൊഴിലാളി വാടകയ്ക്ക് കഴിഞ്ഞത് പഴയ പട്ടിക്കൂട്ടില്‍. ബംഗാള്‍ സ്വദേശി ശ്യാം സുന്ദറിനാണ് പ്രതിമാസം 500രൂപ വാടക നല്‍കി പട്ടിക്കൂട്ടില്‍ താമസിക്കേണ്ടി വന്നത്. മാധ്യമ വാര്‍ത്തയെത്തുടര്‍ന്ന് സംഭവം പുറത്തുവന്നതോടെ വിഷയത്തില്‍ അധികാരികള്‍ ഇടപെട്ടു. 

മാസങ്ങള്‍ക്ക് മുമ്പാണ് ശ്യം സുന്ദര്‍ പിറവത്ത് എത്തിയത്. വലിയ വാടക നല്‍കാന്‍ സാമ്പത്തികം ഇല്ലെന്ന് പറഞ്ഞതോടെ, അതിഥിത്തോഴിലാളികള്‍ താമസിക്കുന്ന വീടിന് മുന്നിലെ പട്ടിക്കൂട്ടില്‍ താമസിക്കാന്‍ വീട്ടുടമ അനുവദിക്കുകയായിരുന്നു. പട്ടിക്കൂട്ടില്‍ താമസിക്കുന്നതിന് 500 രൂപയാണ് മാസവാടക ഈടാക്കിയിരുന്നത്.

പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിനുളളില്‍ത്തന്നെയാണ് . പട്ടിക്ക് കാഴ്ചകാണാന്‍ വെച്ചിട്ടുള്ള വലിയ ഗ്രില്ലുകള്‍ പഴയ പേപ്പര്‍ കടലാസുകളും കാര്‍ഡ്‌ബോര്‍ കഷ്ണവും ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മഴയും തണുപ്പും ആയാല്‍ ഇതല്ലാതെ മറ്റൊരുമാര്‍ഗ്ഗം ഇല്ല. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. കേരളത്തില്‍ ഇങ്ങനെ സംഭവിച്ചോ എന്ന ആശ്ചര്യമായിരുന്നു ഓരോരുത്തര്‍ക്കും.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories