കണ്ണൂര്‍ മാടായിപ്പാറയില്‍ പട്ടം പറത്താന്‍ എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കെ എസ് ഇ ബി. കഴിഞ്ഞ ദിവസം വൈദ്യുത ലൈനില്‍ കുടുങ്ങിയ പട്ടം വലിച്ചെടുക്കാന്‍ ശ്രമിച്ച കുട്ടി തലനാരിടയ്ക്കാണ് രക്ഷപെട്ടത്.
വൈദ്യുത ലൈനില്‍ തട്ടി അപകടം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.
മാടയായിപ്പാറയില്‍ പട്ടം പറത്താനായി എത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ പട്ടം പറത്തുന്ന കാഴ്ച മനോഹരം തന്നെയാണ്.
എന്നാല്‍ നമ്മുടെ ആശ്രദ്ധ അപകടത്തിലേക്ക് പോകരുതെന്നാണ് കെ എസ് ഇ ബി അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. പലപ്പോഴും പറത്തുന്ന പട്ടങ്ങള്‍ വൈദ്യുത ലൈനില്‍ കുടുങ്ങി കിടക്കാറുണ്ട്.
ഇങ്ങനെ കുടുങ്ങി കിടക്കുന്ന പട്ടങ്ങള്‍ എടുക്കാനായി ശ്രമിക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം. കഴിഞ്ഞ ദിവസം വൈദ്യുത ലൈനില്‍ കുടുങ്ങിയ പട്ടം വലിച്ചെടുക്കാന്‍ ശ്രമിച്ച കുട്ടി തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.
ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പഴയങ്ങാടി കെഎസ്ഇബി സബ് എഞ്ചിനീയര്‍ സോമി ജോസഫ് പറഞ്ഞു
വൈദ്യുത ലൈനില്‍ കുടുങ്ങുന്ന പട്ടങ്ങള്‍ എടുത്തു നല്‍കാനായി ഇടയ്ക്കിടെ വൈദ്യുതി ഓഫ് ചെയ്യേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. വിനോദം കണ്ടെത്തുന്നതിനോടൊപ്പം മുന്‍കരുതല്‍ കൂടി കൈകൊള്ളണമെന്നാണ് അധികൃതര്‍ പറയുന്നത്.