Share this Article
Union Budget
പത്തനാപുരം ചിതല്‍ വെട്ടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കുടുങ്ങി
Tiger Trapped

കൊല്ലം പത്തനാപുരം ചിതല്‍ വെട്ടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കുടുങ്ങി. പുലര്‍ച്ചെ മൂന്നരയോടെയാണ് വനവകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടില്‍ പുലി കുടുങ്ങിയത്.

കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന പുലി ശല്യത്തെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പത്തനംതിട്ടയുമായി അതിര്‍ത്തി പങ്കിടുന്ന ഈ മേഖലയില്‍ പുലിശല്യം വര്‍ധിച്ചു വരികയാണെന്നാണ് നാട്ടുകാരുടെ പരാതി.

ഒന്നിലധികം പുലികള്‍ ഉണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories