Share this Article
എംഎസ് സിയുടെ മദര്‍ഷിപ്പ് വിഴിഞ്ഞത്ത് എത്തി; കപ്പല്‍ ഇന്ന് ശ്രീലങ്കയിലേക്ക് പോകും
MSC's mothership

ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ എംഎസ് സിയുടെ മദര്‍ഷിപ്പ് വിഴിഞ്ഞത്ത് എത്തി.എം.എസ്.സി ഡെയ്‌ലയാണ് കണ്ടെയ്‌നറുകളുമായി തുറമുഖത്ത് എത്തിയത്. കപ്പല്‍ ഇന്ന് ശ്രീലങ്കയിലേക്ക് പോകും.

വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന മെഡിറ്റനേറിയന്‍ ഷിപ്പിങ് കമ്പനിയുടെ ആദ്യ കപ്പലാണ് ഡെയ്‌ല. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള കപ്പലില്‍ 13,988 കണ്ടെയ്‌നര്‍ വഹിക്കാന്‍ കഴിയും. മൗറീഷ്യസില്‍ നിന്നും മുംബൈ വഴിയാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്.

ഡെയ്‌ലയില്‍ നിന്ന് വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്‌നറുകള്‍ ഫീഡര്‍ കപ്പലില്‍ മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.  എംഎസ് സിയുടെ കപ്പലില്‍ തന്നെയാണ് കണ്ടെയ്‌നറുകള്‍ കൊണ്ടു പോവുക. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന കപ്പലാണ് എംഎസ് സി ഡെയ്‌ല.

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പല്‍ കമ്പനിയായ എംഎസ് സിയുടെ മദര്‍ഷിപ്പിന്റെ വര് വിഴിഞ്ഞം തുറമുഖത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ്.ഇനിയും പത്തോളം കപ്പലുകള്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ജൂലൈയിലാണ്  തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന് തുടക്കം കുറിച്ച് ആദ്യ മദര്‍ഷിപ്പായ സാന്‍ ഫെര്‍ ണാണ്ടോ തുറമുഖത്ത് എത്തിയത്.Description

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories