ഇന്ന് ലോക മുങ്ങിമരണ പ്രതിരോധ ദിനം. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുങ്ങിമരണങ്ങള്‍ നടക്കുന്നത് മലയോര മേഖലകളിലാണ്. എന്നിട്ടും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ച് പലരും ബോധവാന്‍മാരല്ല. ഇവിടെയാണ് ആറുവയസ്സുകാരി റന ഫാത്തിമ മാതൃകയാകുന്നത്.
റന ഫാത്തിമ തന്റെ മൂന്നു വയസ്സുമുതല്‍ പുഴയിലിറങ്ങി നീന്തി തുടങ്ങിയതാണ്.പിന്നീടങ്ങോട്ട് നീന്തല്‍ റനയ്ക്ക് വലിയ കടമ്പയായിരുന്നില്ല.മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ എന്ന നീന്തല്‍ പരിശീലന പരിപാടിയുടെ ബ്രാന്റ് അബാസിഡര്‍ കൂടിയാണ് താരം.
മുങ്ങി മരണങ്ങള്‍ ഇല്ലാതാകാന്‍ ഞങ്ങളെ പോലുള്ള കുഞ്ഞുകുട്ടികള്‍ക്ക് സകൂളുകളില്‍ നീന്തല്‍ കുളം വേണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുതിട്ടുമുണ്ട് റന. ഈ ആത്മധൈര്യം നീന്തല്‍ അറിയാത്തവര്‍ക്ക് നീന്തല്‍ പഠിക്കാന്‍ ഒരു പ്രചോദനാമായി മാറി
മുങ്ങി മരണങ്ങള്‍ തുടര്‍ കഥയാകുന്ന നാട്ടിലാണ് റന ഫാത്തിമയെ പോലുള്ളവര്‍ക്ക് പ്രാധാന്യമേറുന്നത്.റനയെപോലെ ചെറുപ്പം മുതലേ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനെ കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടിരിക്കുന്നു എന്നതാണ് ഒരു യാഥാര്‍ഥ്യം.അങ്ങനെയെങ്കില്‍ ഒരു തലമുറയെ തന്നെ മുങ്ങിമരണങ്ങളില്‍ നമ്മുക്ക് രക്ഷിക്കാനാകും.