പെരുമ്പാവൂർ വേങ്ങൂരിലെ ജനങ്ങളെ ആശങ്കയിലാക്കി മഞ്ഞപ്പിത്ത ബാധ അതിരൂക്ഷമാകുന്നു.200നടുത്ത് ആളുകൾക്ക് ഇതിനോടകം രോഗം സ്ഥിതീകരിച്ചു. കളമശ്ശേരിയിലും 23 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മലിനജലത്തില്‍ നിന്ന് പകരുന്ന ഹൈപ്പറ്റൈറ്റിസ് എ രോഗബാധയാണ് പടര്‍ന്നുപിടിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗ കാരണം. ആവശ്യമായ ക്ലോറിനേഷന് നടന്നിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ 17നാണ് കൈപ്പിള്ളി വാര്‍ഡില്‍ ആദ്യം രോഗം കണ്ടെത്തിയത്.
ഇടതുരുത്ത്, വക്കുവള്ളി, ചൂരത്തോട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളത്. വേനൽക്കാലത്ത് ജലലഭ്യത കുറയുമ്പോള്‍ കനാലിലെ വെള്ളം വിതരണത്തിന് ഉപയോഗിക്കുന്നുണ്ട്. അതേ സമയം, കളമശ്ശേരിയിലും 23 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവിടെയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.