Share this Article
കോഴിക്കോട് KSRTC സ്റ്റാന്‍ഡില്‍ മദ്യപ സംഘത്തിന്റെ അക്രമം
conductor

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യപ സംഘത്തിന്റെ അക്രമം. സ്റ്റാന്‍ഡില്‍ മദ്യപിച്ചെത്തിയ നാലംഗ സംഘം കണ്ടക്ടറെ ആക്രമിച്ചു. മധുര -കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സില്‍ കയറി ഇരിട്ടിയില്‍ പോകണം എന്ന് പറഞ്ഞ് മദ്യപസംഘം ബഹളം വയ്ക്കുകയായിരുന്നു.

അതുവഴിയല്ല ബസ് പോകുന്നതെന്ന് അറിയിച്ചതോടെ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ചെന്ന സെക്യൂരിറ്റി, ഡ്രൈവര്‍, മെക്കാനിക്കല്‍ ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവരെയും നാലംഗ സംഘം ആക്രമിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഇവരെ നടക്കാവ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories