ഓണാഘോഷം എത്തിയതോടെ ഇടുക്കി മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലയും പ്രതീക്ഷയിലാണ്. ഓണാവധി ആരംഭിച്ചതോടെ മൂന്നാറിന്റെ വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.മഴക്കാലമാരംഭിച്ചതു മുതല്‍ കാര്യമായ ആളനക്കമില്ലാതെയാണ് മൂന്നാറിന്റെ ടൂറിസം കടന്നു പോകുന്നത്.
മൂന്നാറിനെ ഏറ്റവും സുന്ദരമായി കാണാന്‍ കഴിയുന്ന കാലയളവാണ് ഓരോ മണ്‍സൂണ്‍കാലവും. ചന്നം പിന്നം പെയ്യുന്ന മഴയും കോടമഞ്ഞും കുളിരുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്.
മഴ പെയ്യുന്നതോടെ തിളക്കമേറുന്ന മൂന്നാറിന്റെ പച്ചപ്പാണ് മറ്റൊരാകര്‍ഷണം.എന്നാല്‍ മഴക്കാലത്ത് മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാകാറുണ്ട്.
യാത്രാ നിയന്ത്രണവും മഴ മുന്നറിയിപ്പുകളുമൊക്കെ മൂന്നാറിന്റെ വിനോദ സഞ്ചാരത്തെ ബാധിക്കും. എന്നാല്‍ ഓണക്കാലം എത്തിയതോടെ മൂന്നാറിലെ വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷയിലാണ്.
എന്നാൽ മുന്നാറിലെ മഞ്ഞും കുളിരും അസ്വദിക്കാൻ സഞ്ചാരികൾ മൂന്നാറിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
മഴക്കാലമാരംഭിച്ചതു മുതല്‍ കാര്യമായ ആളനക്കമില്ലാതെയാണ് മൂന്നാറിന്റെ ടൂറിസം കടന്നു പോകുന്നത്.ബോട്ടിംഗ് സെന്ററുകളും ഉദ്യാനങ്ങളുമൊക്കെ സഞ്ചാരികളെ കാത്തിരിക്കുകയാണ്.
അവധിയാഘോഷങ്ങള്‍ക്കായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബുക്കിംഗ് തുടരുന്നുണ്ട്. ജീപ്പ് സഫാരി നടത്തുന്നവരും വഴിയോര വില്‍പ്പനക്കാരും ഭക്ഷണശാല ഉടമകളുമൊക്കെ പ്രതീക്ഷയിലാണ്.