Share this Article
image
തലശ്ശേരിയിൽ ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിൽ മാഹിയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് റെയ്ഡ്
Police raids in different parts of Mahi in the wake of a bomb explosion in Thalassery.

മാഹിയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് റെയ്ഡ് .തലശ്ശേരിയിൽ ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതുച്ചേരി- കേരള പോലീസ് സംയുക്തമായി റെയ്ഡ് നടത്തുന്നത് . ബോംബ് ആയുധങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി ആൾത്താമസമില്ലാത്ത പൂട്ടിയിട്ട വീടുകളിലും മറ്റുമാണ് പരിശോധന.

ബോംബ് സ്ക്വോഡിന്റെയും ഡോഗ് സ്കോഡിന്റെയും സഹായത്തോടെ മാഹി ചെറുകല്ലായി ചെമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മാഹി സർക്കിൾ ഇൻസ്പെക്ടർ  ആർ. ഷണ്മുഖം , മാഹി എസ് ഐ അജയകുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ പി പ്രദീപ് കേരള പോലീസ് ബോംബ് സ്ക്വോഡ് എസ്.ഐ.ജിയാസ് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് പരിശോധന നടക്കുന്നത് .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories