Share this Article
മുഴുവൻ സീറ്റും നേടി, കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് ഉജ്ജ്വല വിജയം
വെബ് ടീം
posted on 06-07-2024
1 min read
sfi-wins-in-kannur-university-union-election

കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ. സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തുടര്‍ച്ചയായ 25-ാം തവണയാണ് എസ്.എഫ്.ഐ. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നേടുന്നത്.

നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ വയനാട്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ സ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയൻസിലെ അതുൽകൃഷ്‌ണയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

നേരത്തെ, കള്ളവോട്ടിനെച്ചൊല്ലി എസ്.എഫ്.ഐ- കെ.എസ്.യു. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കാസര്‍കോട്ടുനിന്നുള്ള വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ച് ഓടി എന്ന് കെ.എസ്.യു- എം.എസ്.എഫ്. സഖ്യം ആരോപിച്ചു. എന്നാല്‍, കള്ളവോട്ടിനുള്ള ശ്രമം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ. വിശദീകരിച്ചത്. സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി.

എം.എസ്.എഫ്. പാനലില്‍ വിജയിച്ച യു.യു.സിയുടെ തിരിച്ചറിയല്‍ രേഖ വ്യാജമല്ലെന്ന് പിന്നീട് തെളിഞ്ഞു. വിദ്യാര്‍ഥിനിയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തും വീഡിയോ കോള്‍ചെയ്തുമാണ് ഇക്കാര്യം തെളിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories