Share this Article
15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം;സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന
വെബ് ടീം
posted on 02-07-2024
1 min read
missing-15-years-ago-kala-murdered-investigation

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കല എന്ന യുവതിയെയാണ് കൊന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പില്‍ പൊലീസ് പരിശോധന ആരംഭിച്ചു. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്നാണ് പരിശോധന നടത്തുന്നത്.

കലയെ കാണാനില്ലെന്ന് ഭര്‍ത്താവ് അനില്‍ പൊലീസിൽ 15 വര്‍ഷം മുന്‍പ് തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. പക്ഷേ, കലയുടെ തിരോധാനത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.അടുത്തിടെ അമ്പലപ്പുഴ പൊലീസിന് ലഭിച്ച ഒരു കത്താണ് കല തിരോധാനക്കേസില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് മാന്നാറിലെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് പരിശോധന ആരംഭിച്ചത്. അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുവതി കൊല്ലപ്പെട്ടോ എന്നതടക്കം ഒരുവിവരവും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയുടെ ഭര്‍ത്താവ് അനില്‍ നിലവില്‍ വിദേശത്താണെന്നാണ് വിവരം.

അതേ സമയം ദൃശ്യം സിനിമയ്ക്ക് മുൻപേ തന്നെ ദൃശ്യം സിനിമകഥയെ വെല്ലുന്ന രീതിയിലുള്ള കൊലപാതകമാണോ എന്നാണ് സംശയിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories