റവന്യു വകുപ്പിനെതിരെ പ്രതിഷേധവുമായി ഇടുക്കി മൂന്നാറിലെ സിപിഐ പ്രാദേശിക നേതൃത്വം. സിപിഐയുടെ നേതൃത്വത്തില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനവും ഉപരോധ സമരം സംഘടിപ്പിച്ചു.സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു.
വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യോനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, അഞ്ചുനാട് വില്ലേജുകളില്‍ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി നിലവില്‍ ഭൂമി കൈവശം ഇരിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വന്തം വകുപ്പായ റവന്യു വകുപ്പിനെതിരെ പ്രതിഷേധവുമായി മൂന്നാറിലെ സിപിഐ പ്രാദേശിക നേതൃത്വം രംഗത്ത് വന്നിട്ടുള്ളത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനവും ഉപരോധ സമരവും സംഘടിപ്പിച്ചു.സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു.
സമരത്തിന്റെ ആദ്യഘട്ടമെന്നോണം വില്ലേജോഫീസുകള്‍ക്ക് മുമ്പില്‍ സിപിഐ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചിരുന്നു. കൈയ്യേറ്റക്കാരില്‍ നിന്ന് തിരികെ പിടിച്ച ഭൂമി ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക് പതിച്ചു നല്‍കുക,വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുക, ജാതി സര്‍ട്ടിഫിക്കറ്റ് വിതരണം സുഗമമാക്കുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങളാണ് സിപിഐ പ്രാദേശിക നേതൃത്വം മുമ്പോട്ട് വയ്ക്കുന്നു.
ഉപരോധ സമരത്തില്‍ നേതാക്കളായ അഡ്വക്കേറ്റ് ചന്ദ്രപാൽ .പി പഴനിവേൽ. എം വൈ ഔസേപ്പ്. പി മുത്തുപാണ്ടി. തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു