കരുനാഗപ്പള്ളിക്ക് തൊട്ടു പിന്നാലെ തിരുവനന്തപുരം സിപിഐഎം മംഗലപുരം ഏരിയ സമ്മേളനത്തിലും വിഭാഗീയത. സെക്രട്ടറി സ്ഥാനത്ത് നിന്ന് ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ ഒഴിവാക്കി. പിന്നാലെ മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.ജില്ലാ സെക്രട്ടറി വി ജോയിയെ രൂക്ഷമായി വിമര്‍ശിച്ച മധു മുല്ലശ്ശേരി പാര്‍ട്ടി വിടുകയാണെന്നും വ്യക്തമാക്കി.