Share this Article
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍
Defendant

തൃശൂര്‍ ആളൂരില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാഞ്ചിറ സ്വദേശി ശരത് ആണ് അറസ്റ്റിലായത്.വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളെടുത്തെന്നാണ് പരാതി.

കൊടകര,ആളൂര്‍ പ്രദേശങ്ങളിലായി മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ് ശരത്.വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.

2021 മുതല്‍ പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാള്‍ നഗ്‌ന ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചതായും പരാതിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories