Share this Article
image
കടയിലെ പറ്റ് തീർക്കാൻ ആവശ്യപെട്ടു; ചെറുകിട വ്യാപാരിയെ നാലംഗ സംഘം കടയിൽ കയറി മർദ്ധിച്ചു
A gang of four entered the shop and beat up the small trader

കടയിലെ പറ്റ് തീർക്കാൻ ആവശ്യപെട്ടതിനെ തുടർന്ന് ഇടുക്കിയിൽ ചെറുകിട വ്യാപാരിയെ, നാലംഗ സംഘം കടയിൽ കയറി മർദ്ധിച്ചു. നെടുംകണ്ടം ചേമ്പളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മർദ്ദനം ഏറ്റത് .തടസം പിടിയ്ക്കാൻ ശ്രമിച്ച മനോജിന്റെ അമ്മ ജഗദമ്മയ്കും മർദ്ദനം ഏറ്റു.

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആണ് സംഭവം.  10 ഓളം വരുന്ന യുവാക്കളുടെ സംഘം ചേമ്പളത്ത് എത്തുകയും ഇവരിൽ നാല് പേർ  സാധനം വാങ്ങാൻ എന്ന വ്യാജേന കടയിൽ എത്തി ആക്രമണം നടത്തുകയുമായിരുന്നു. മനോജിനെ ഹെൽമറ്റ് ഉപയോഗിച്ചു അടിച്ചു.

ബഹളം കേട്ട് സമീപത്തു ചായ കട നടത്തുന്ന മനോജിന്റെ അമ്മ ഓടിഎത്തുകയിരുന്നു. ആക്രമികളെ തടയാൻ ശ്രമിയ്ക്കുന്നതിടെ ഇവരേയും യുവാക്കൾ ആക്രമിച്ചു.  കടയിലെ സാധനങ്ങളും  നശിപ്പിച്ചു.

ആക്രമണം നടത്തിയവരിൽ ഒരാളുടെ  കുടുംബാംഗങ്ങൾ സ്ഥാപനത്തിൽ നിന്നും കടമായി പലചരക്ക് സാധനങ്ങൾ വാങ്ങിയിരുന്നു. കടം അധികമായതോടെ പണം ആവശ്യപ്പെട്ടതാണ് അക്രമണത്തിന് കാരണമെന്നാണ്  വ്യാപാരി പറയുന്നത്. 

രണ്ട് ആഴ്ച മുൻപ് പണം ചോദിയ്ക്കുകയും തുടർന്ന് ഇവർ കടയിൽ എത്തി പ്രശ്നം ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം നടത്തിയത് .

മനോജും ജഗദമ്മയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരാതിയിൽ നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories