കണ്ണൂർ അഞ്ചരക്കണ്ടിയില്‍ റോഡിലേക്ക് കൂറ്റന്‍ചെങ്കല്‍ മതില്‍ ഇടിഞ്ഞുവീണു. വ്യാഴാഴ്ച രാവിലെ 7മണിയോടെയാണ് സംഭവം. മദ്രസകഴിഞ്ഞ് വിദ്യാര്‍ഥികള്‍ റോഡിലൂടെ പോവുമ്പോഴാണ് അപകടം ഉണ്ടായത്. വന്‍ദുരന്തം ഒഴിവാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഞെട്ടലോടെയേ കാണാന്‍ കഴിയൂ .
സെക്കന്‍ഡിന്റെ വിത്യാസത്തില്‍ ഒരു വിദ്യാര്‍ഥിനി റോഡ് മുറിച്ച് ഓടിരക്ഷപ്പെടുന്നതും ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ പിന്നോട്ട് മാറി രക്ഷപ്പെടുന്നതും അവര്‍ക്കുമുന്നില്‍ മതില്‍ തകര്‍ന്നു വീഴുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. രക്ഷപ്പെട്ടത് തലനാരിഴയ്യ്ക്കാണെന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തം.
മസ്ജിദിന്റെ കൂറ്റന്‍ മതിലാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്. ഒരു വിദ്യാര്‍ഥിനി മുന്നില്‍ നടന്ന് മതിലിനടുത്ത് എത്തിയപ്പോഴാണ് മതില്‍ ചരിയുന്നത.് ശബ്ദം കേട്ട പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എതിര്‍ ഭാഗത്തുനിന്നോ പിറകില്‍ നിന്നോ വാഹനം വരാതിരുന്നതും ഭാഗ്യമായി.
ഒന്നുകില്‍ വാഹനം കണ്ട് കുട്ടി റോഡ് മുറിച്ചോടാതിരിക്കുകയോ വാഹനം കാണാതെ റോഡ് മുറിച്ചു ഓടുകയോചെയ്താലും അപകടം സംഭവിക്കുമായിരുന്നു. പിറകെ വന്നകുട്ടികള്‍ മതിലിന്റെ തൊട്ടടുത്തെത്തിയപ്പോഴാണ് തൊട്ടുമുന്നില്‍ മതില്‍ ചരിഞ്ഞു വരുന്നത് കണ്ടത്.
ഉടന്‍ മുന്നിലുള്ള കുട്ടി പിന്നില്‍ വരുന്ന കൊച്ചുകുട്ടികളുടെ നടത്തം തടഞ്ഞ് കൂട്ടത്തോടെ പിന്നോട്ട് മാറി രക്ഷപ്പെടുകയായിരുന്നു. പലസ്ഥലങ്ങളിലും പഴക്കെ ചെന്ന മതിലുകളും കെട്ടിടങ്ങളും ഇങ്ങനെ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ട്.