Share this Article
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സഹോദരിമാരുടെ മക്കൾ ക്വാറിയിൽ മുങ്ങിമരിച്ചു
വെബ് ടീം
posted on 10-05-2024
1 min read
tragic-drowning-children-wedding

മലപ്പുറം: മേൽമുറിയിലെ ക്വാറിയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. പുളിക്കൽ സ്വദേശി ഷരീഫിന്റെ മകൾ റഷ (8) പൂക്കോട്ടുപാടം സ്വദേശി ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണു മരിച്ചത്. സഹോദരിമാരുടെ മക്കളാണു മരിച്ച പെൺകുട്ടികൾ. ക്വാറിക്കു സമീപത്തെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.

മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഈ രണ്ടു കുട്ടികളെയും കാണാതാവുന്നത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ക്വാറിയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍മുറിയില്‍ പൊട്ടിച്ച് ഒഴിവാക്കിയ ക്വാറിയിലാണ് കുട്ടികള്‍ മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories