തൃശൂർ: കൊമ്പന്‍ തൃക്കാരിയൂര്‍ ശിവനാരായണന്‍ ചരിഞ്ഞു. 47 വയസ്സായിരുന്നു. തൃശൂർ മണ്ണംപേട്ട വട്ടണാത്രയില്‍ പാദരോഗം മൂലം ആനയെ പരിചരിച്ചു വരുകയായിരുന്നു.കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ബിജുവിന്റെ സംരക്ഷണയിലുള്ളതാണ് ആന.
ഒന്നരവര്‍ഷമായി പാദരോഗത്തിന് ചികിത്സ നടത്തിവരികയായിരുന്നു. രോഗാവസ്ഥയില്‍ നിന്നും അല്‍പം ഭേദപ്പെട്ടതിനു പിന്നാലെയായിരുന്ന അന്ത്യം. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രധാന ഉത്സവങ്ങളില്‍ എഴുന്നള്ളിപ്പിനു ഉപയോഗിച്ചിരുന്നു. കൂപ്പുകളിലും മരകമ്പനികളിലും മരങ്ങള്‍ നീക്കുന്ന ജോലിക്ക് പ്രത്യേക വൈഭവമുണ്ടായിരുന്ന ശിവനാരായണന്‍, മരപ്പണിയിലെ പെരുന്തച്ചന്‍ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.