Share this Article
image
ഒരു വ്യാഴവട്ടകാലത്തിന്റെ നീല വസന്തവുമായി ഇടുക്കി ചൊക്രമുടി മലനിരകളില്‍ നീലക്കുറിഞ്ഞി പൂവിട്ടു
Neelakurinji

ഒരു  വ്യാഴവട്ടകാലത്തിന്റെ നീല വസന്തവുമായി ഇടുക്കി  ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞി പൂവിട്ടു. വിവാദ കൈയേറ്റ ഭൂമിയിലാണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത് .അനധികൃത നിർമ്മണാ പ്രവർത്തനത്തിലൂടെ നിരവധി കുറിഞ്ഞി ചെടികളാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്.

ഇരവികുളം ദേശിയ ഉദ്യാനം പോലെ ചൊക്രമുടി മലനിരകളും കുറിഞ്ഞികളും സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം.

ചൊക്രമുടി മലനിരയുടെ താഴ്ഭാഗത്ത് റെഡ് സോണിൽ നിർമാണം നടത്തിയ സ്ഥലത്തെ നൂറുകണക്കിന് കുറിഞ്ഞിച്ചെടികൾ ആണ്  മണ്ണു മാന്തി യന്ത്രമുപയോഗിച്ച് പിഴുതു മാറ്റിയത് 2026 -ൽ വ്യാപകമായി പൂവിടുന്ന ചെടികളാണ് പിഴുത് മാറ്റിയത്.

അനധികൃത നിർമ്മണാ പ്രവർത്തങ്ങൾ നടക്കാത്ത  ഭാഗങ്ങളിലെല്ലാം കുറിഞ്ഞി ചെടികൾ സമൃദ്ധമായി വളരുകയും പൂവിടും ചെയ്‌തിട്ടുണ്ട്‌ . 

12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാർഹമാണ്.

നിയമം ലംഘിക്കുന്നവരെ 1972 ലെൻസ് കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്‌റ്റ് ചെയ്യാം. 3 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

കുറ്റം ആവർത്തിച്ചാൽ 7 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും ചൊക്രമുടിയുടെ താഴ് ഭാഗത്തെ കുറിഞ്ഞി ചെടികൾ കൂടാതെ മരങ്ങളും വെട്ടി നശിപ്പിച്ചിട്ടുണ്ട് .

എന്നാൽ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ പരിശോധന നടത്താൻ പോലും തയാറായിട്ടില്ല. ഈ സ്ഥലം വനം വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ളതല്ല എന്നാണ് ഉദ്യോഗസ്ഥർ നിരത്തുന്ന ന്യായം.

കുറിഞ്ഞി ചെടികളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കേണ്ട ജൈവ വൈവിധ്യ ബോർഡും നിസ്സംഗത തുടരുകയാണ്.

പരാതികൾ ഉയർന്നതിനെ തുടർന്ന് ഇവിടെ റവന്യു സംഘം സന്ദർശനം നടത്തിയ 2 തവണയും വരയാടുകളുടെ സാനിധ്യം ഉണ്ടായിരുന്നു.

രാജമലയിലെതുപോലെ വരയാടുകളും നീലക്കുറിഞ്ഞിയുമുള്ള ചൊക്രമുടിയും പരിസര പ്രദേശങ്ങളും ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രമാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

പശ്ചിമഘട്ടത്തിൽപെട്ട മൂന്നാർ, തമിഴ്‌നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടുവരുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്.

രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് 2023 വരെ സംരക്ഷിത വിഭാഗത്തിലുണ്ടായിരുന്നത്. പിന്നീട് 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്.

ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണ് പശ്ചിമഘട്ടത്തിലുള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories