Share this Article
image
ട്രോളിംഗ് നിരോധന സമയത്ത് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം; പട്ടിണിയിലാഴ്ന്ന് കടലിന്റെ മക്കൾ
Requirement of special package during trawling ban

ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചതോടെ  മത്സ്യ തൊഴിലാളികളെ കാത്തിരിക്കുന്നത് ഇനി വറുതിയുടെ കാലമാണ്.ട്രോളിംഗ് നിരോധന സമയത്ത്  പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന മത്സ്യതൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമുണ്ടാവാത്തത് കടലിന്റെ മക്കളെ കൂടുതൽ പട്ടിണിയിലാക്കുന്നു.

ജൂൺ 9 അർദ്ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നടപ്പിലാവുക.ഈ സമയത്ത് യന്ത്ര വൽകൃത ബോട്ടുകൾ ഒന്നും തന്നെ കടലിൽ പോവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.ട്രോളിങ് നിരോധനം പറമ്പരാഗത -ചെറുകിട മത്സ്യ തൊഴിലാളികളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്.

ട്രോളിങ് സമയത്ത് മത്സ്യ തൊഴിലാളികൾക്ക് നൽകിയിരുന്ന സമ്പാദ്യ ആശ്വാസ് പദ്ധതി കൃത്യ സമയത്ത് ലഭിക്കാത്തതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്ന 'തണൽ' പദ്ധതി നിലച്ചിട്ട് വർഷങ്ങളായെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഡീസൽ സബ്‌സിഡി നിർത്തലാക്കിയത് നേരത്തെ തന്നെ മത്സ്യതൊഴിലാളികളെ കാര്യമായി ബാധിച്ചിരുന്നു.മത്സ്യതൊഴിലാളികൾക്ക് വേണ്ടി ട്രോളിംഗ് സമയത്ത് പ്രതേക പാക്ക്കേജ് അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories