Share this Article
Flipkart ads
രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍പെട്ട യുവാക്കള്‍ മരിച്ചു; അപകടം ക്രിസ്മസ് ദിനത്തിൽ
വെബ് ടീം
posted on 30-12-2024
1 min read
youths-lost-lives

തിരുവനന്തപുരം:  രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍പെട്ട യുവാക്കള്‍ ആശുപത്രിയിൽ മരിച്ചു. വലിയവേളി സ്വദേശികളായ കെവിന്‍ (28), ജോഷി (40) എന്നിവരാണ് ചികില്‍സയിലിരിക്കെ മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടത്തില്‍പെട്ടത്. 

ക്രിസ്മസ് ദിനത്തിൽ ഉച്ചയോടെയായിരുന്നു അപകടം. വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയതിനിടെ അപടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കാനാണ് ഇവർ കടലിലിറങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ തിരയിൽപ്പെട്ട് മുങ്ങിയ ഇവരെ മല്‍സ്യതൊഴിലാളികളും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൽ മണൽ കയറി ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയാണ് മരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories