വനിതാ കമ്മീഷന് മുന്‍പില്‍ എത്തുന്ന മിക്ക പരാതികളും ഗാര്‍ഹിക പ്രശ്‌നങ്ങളുമായി ബ്ന്ധപ്പെട്ടതാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.
കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവര്‍.
വിവാഹം കഴിഞ്ഞ് ഏറെ താമസിക്കാതെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. വാര്‍ദ്ധക്യത്തില്‍ എത്തിയ മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയും ഏറി വരികയാണ്.
ജനസാന്ദ്രത വര്‍ധിച്ചതിനാല്‍ അടുത്തടുത്ത് വീടുകള്‍ ഉള്ളപ്പോള്‍ അയല്‍ വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും കമ്മീഷന് മുമ്പാകെ എത്തുന്നു.
വിവാഹപൂര്‍വ്വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കേണ്ടതുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കമ്മീഷന്‍ അംഗം അഡ്വക്കറ്റ് പി കുഞ്ഞായിഷ, അഡ്വക്കറ്റ് ചിത്തിര ശശിധരന്‍, അഡ്വക്കറ്റ് ഷിമ്മി, കൗണ്‍സിലര്‍ മാനസ ബാബു എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.