തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ ശേഷം വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നുകാരിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
വിശാഖപട്ടണം സിഡബ്ല്യുസിയില്‍ നിന്ന് കേരള പൊലീസ് കുട്ടിയെ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.. ട്രെയിന്‍ മാര്‍ഗമാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. കോടതിയില്‍ ഹാജരാക്കിയതിന് ശേഷമായിരിക്കും കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കുക.