മലബാറിനെയും തിരുകൊച്ചിയേയും ബന്ധിപ്പിക്കാനായി നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ നിർമ്മിച്ച തൃശൂർ ചെറുതുരുത്തിയിലെ ഭാരതപ്പുഴക്കു കുറുകെയുള്ള റെയിൽവെ പാലം പുനർനിർമ്മിക്കുന്നു...കഴിഞ്ഞ ദിവസമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്..
ദിവസത്തിൽ രണ്ടോ മൂന്നോ ഗർഡറുകളാണ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. തൂണുകൾക്ക് ബലക്ഷയമില്ലാത്തതിനാൽ തൂണുകൾ നിലനിർത്തിയാണ് നിർമ്മാണം. റെയിൽവെ മേൽപ്പാലത്തിൻ്റെ പഴയ ഉരുക്കു ഗർഡറുകൾ വലിയ ക്രൈയ്ൻ ഉപയോഗിച്ചാണ് മാറ്റി സ്ഥാപിക്കുന്നത്.പണികൾ നടക്കുന്നതിനാൽ പല തീവണ്ടികളും വൈകിയാണ് ഓടുന്നത്.
ഉരുക്കു ഗർഡറുകൾ ഉയർത്തി ഘടിപ്പിക്കുന്നതിനായി വലിയ ക്രെയിൻ സംവിധാനങ്ങൾ കൊണ്ടുവരാനായി പുഴയ്ക്കു കുറുകെ താത്കാലിക റോഡ് നിർമിച്ചിരുന്നു.യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.