Share this Article
'എരിവുപോലെ തന്നെ വിലയും' കാന്താരിയുടെ വില കിലോക്ക് 600 രൂപ കടന്നു
 Kanthari

കാന്താരി മുളകിന്റെ എരിവുപോലെ തന്നെ അതിന്റെ വിലയും. കാന്താരിമുളകിന്റെ ഉപയോഗം വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ കാന്താരിയുടെ വില കിലോക്ക് 600 രൂപ കടന്നു.

മെച്ചപ്പെട്ട വില ലഭിക്കുന്നുവെങ്കിലും വിപണിയിലേക്ക് വിരളമായി മാത്രമെ കാന്താരിമുളക് എത്തുന്നൊള്ളുവെന്ന് വ്യാപാരികള്‍ പറയുന്നു.

കാന്താരി മുളകിന്റെ എരിവ് പോലെ തന്നെയാണ് ഇപ്പോഴതിന്റെ വിലയും.ഉപയോഗം വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ കാന്താരിയുടെ വില കിലോക്ക് 600 രൂപ കടന്നു. ഉണങ്ങിയ കാന്താരി മുളകിന് വില ഇനിയും ഉയരും.

മുന്‍പ് പച്ചക്കാന്താരിക്ക് ആയിരത്തിനുമുകളില്‍ വിലയുയര്‍ന്നിരുന്നു. കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് ഡിമാന്‍ഡ് കൂടിയതെന്ന് പറയപ്പെടുന്നു.

വിദേശമലയാളികളാണ് അവധിക്കുവന്നുപോകുമ്പോള്‍ സ്വന്തമാവശ്യത്തിനും സുഹൃത്തുക്കള്‍ക്കും നല്‍കാന്‍ വലിയ അളവില്‍ ഉണക്കി കൊണ്ടുപോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണിപ്പോള്‍.

രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കി വെച്ചാല്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെന്നതിനാലും കാന്താരിക്ക് പ്രിയം കൂടി. മുളക് അച്ചാറിനും ആവശ്യക്കാരേറേ. പച്ചനിറമുള്ള കാന്താരിക്കാണ് വെള്ളക്കാന്താരിയെക്കാള്‍ വില കൂടുതല്‍.

വെള്ളക്കാന്താരിക്ക് വലുപ്പംപോലെതന്നെ തൂക്കക്കൂടുതലുമുണ്ട്. മഴക്കാലത്ത് ഉത്പാദനം തീരെ കുറവായതിനാല്‍ വിലയും കുതിച്ചുകയറും.

ആവശ്യമുയര്‍ന്നപ്പോള്‍ വില കൂടിവരുന്നതിനാല്‍ വരുമാനമാര്‍ഗമെന്നനിലയില്‍ പ്രത്യേകിച്ച്, വീട്ടമ്മമാര്‍ കൂടുതലായി കാന്താരികൃഷിയിലേക്ക് തിരിയുന്നുണ്ട്.

കാന്താരിമുളകിന് കാര്യമായ കീടബാധയില്ല. പ്രത്യേകപരിചരണവും വേണ്ട. ഇതെല്ലാം കാന്താരിക്ക്യഷിക്ക് അനുകൂലഘടകങ്ങളാണ്.

എന്നാല്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുവെങ്കിലും വിപണിയിലേക്ക് വിരളമായി മാത്രമെ കാന്താരിമുളക് എത്തുന്നൊള്ളുവെന്ന് വ്യാപാരികള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories