പണം ഇരട്ടിപ്പിക്കല്‍ തട്ടിപ്പ് സംഘത്തിലെ രണ്ട് പേര്‍ തേനി തേനി പോലിസിന്റെ പിടിയില്‍.തേനി സ്വദേശികളായ കേശവന്‍,ശേഖര്‍ബാബു എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് മൂന്ന് കോടിലധികം രൂപയുടെ വ്യാജ നോട്ടും, 15 ലക്ഷം രൂപയും ആഡംബര കാറും പിടിച്ചെടുത്തു. കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
നോട്ടിരട്ടിപ്പ് വാഗ്ദാനം നല്‍കി പണംവാങ്ങി നല്‍കിയതിന്റെ ഇരട്ടി കളര്‍ സിറോക്സ് കറന്‍സി നോട്ടുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. നേനിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.
കരുവേല്‍നായകന്‍പട്ടി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കടന്നുവന്ന ആഡംബര കാറിലുള്ളവരോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കാറിനുള്ളില്‍ പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്ന് സീറ്റിന് പിന്നിലെ കാര്‍ഡ്ബോര്‍ഡ് പെട്ടി കണ്ടപ്പോള്‍ അതില്‍ 2000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിയില്‍ നിറയെ കളര്‍ സിറോക്സ് നോട്ടുകളാണെന്ന് മനസിലായത്..തേനി സ്വദേശികളായ കേശവന്‍, ശേഖര്‍ബാബു എന്നിവരാണ് പിടിയിലായത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നോട്ട് ഇരട്ടിപ്പ് തട്ടിപ്പ് സംഘത്തില്‍ പെട്ടവരാണെന്നു മനസ്സിലായത്.പ്രതികളുടെ വീടുകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2000 രൂപയുടെ കളര്‍ സിറോക്‌സ് നോട്ടുകളും 15 ലക്ഷം രൂപയുടെ 500 രൂപയുടെ നല്ല നോട്ടുകളും കെട്ടുകളായി കണ്ടെത്തി.
ഇരുവരുടെയും വീട്ടില്‍ നിന്ന് മൂന്ന് ആഡംബര കാറുകളും ഇരുപതിലധികം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഒരു ലക്ഷം രൂപയുടെ യഥാര്‍ഥ നോട്ടുകള്‍ നല്‍കിയാല്‍ 2 ലക്ഷം രൂപയും 2000 രൂപയുടെ കറന്‍സികളും നല്‍കാമെന്ന് പറഞ്ഞ് ഈ സംഘം പലരേയും കബളിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
കൂടാതെ ഈ സംഘം കേരളത്തില്‍ പലയിടത്തും തട്ടിപ്പ് നടത്തിയതായും പോലിസ് പറയുന്നു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യത പൊലീസ് പരിശോധിച്ചുവരികയാണ്.