കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിൽ ശാസ്ത്രിജി നഗർ 4ൽ തെക്കെക്കര പറമ്പിൽ പ്രീതയുടെ വീടാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്.
അർദ്ധരാത്രിക്ക് ശേഷമായിരിക്കാം കവർച്ച എന്നാണ് പ്രാഥമിക നിഗമനം, കവർച്ച നടക്കുമ്പോൾ റിട്ടയേർഡ് ടീച്ചറായ പ്രീത മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മകനും മരുമകളും ബന്ധുവീട്ടിൽ വിരുന്ന് പോയിരിക്കുകയായിരുന്നു.
മുകൾ നിലയിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മുകൾ നിലയിലെ മുറിയിലെ അലമാരകൾ കുത്തി തുറന്ന് സാധനങ്ങൾ വലിച്ച് വാരിയിട്ടിട്ടുണ്ട്. താഴെ നിലയിലെ കിടപ്പ് മുറികളിലൊന്നിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ സേഫ് തകർത്താണ് കവർന്നിട്ടുള്ളത്.
സമീപത്തെ മറ്റൊരു വീട്ടിലും കവർച്ച ശ്രമം നടന്നിട്ടുണ്ട്, ചെറുവത്തൂർ വീട്ടിൽ റീനയുടെ വീടിന്റെ പുറക് വശത്തെ ഗ്രിൽ കമ്പി പാര ഉപയോഗിച്ച് തകർത്ത മോഷ്ടാവ് വീടിനകത്ത് കയറിയിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷവും പുതുവർഷ ദിനത്തിൽ ശാസ്ത്രിജി നഗറിൽ വീടുകൾ കുത്തിത്തുറന്ന് വൻ കവർച്ച നടന്നിരുന്നു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു