Share this Article
സഞ്ജു ടെക്കി മുഖ്യാതിഥി; വിവാദമായതോടെ ഒഴിവാക്കി സംഘാടകര്‍
വെബ് ടീം
posted on 11-07-2024
1 min read
youtuber-sanju-techy-ichief-guest-at-school

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയെ (ടി.എസ്.സഞ്ജു) മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ട് പൊതുപരിപാടി സംഘടിപ്പിച്ചുവെങ്കിലും ഒടുവിൽ സംഘാടകർ സഞ്ജുവിനെഒഴിവാക്കി . മണ്ണഞ്ചേരി സർക്കാർ ഹൈസ്കൂളിലെ കുട്ടികളുടെ മാ​ഗസിൻ പ്രകാശനത്തിനാണ് സഞ്ജുവിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്.

എന്നാല്‍, സംഭവം പുറത്തുവന്നതോടെ പരിപാടിയിൽ നിന്നും തന്നെ ഒഴിവാക്കിയതായി സഞ്ജു അറിയിച്ചു. എനിക്കൊരു തെറ്റുപറ്റി. റോഡ് നിയമങ്ങളെക്കുറിച്ച് അറിവില്ലായ്മ ഉണ്ടായിരുന്നു. ക്ലാസിനുപോയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. തിരുത്താൻ അവസരം ആരും നൽകുന്നില്ല. സ്‌കൂളില്‍ പോയാല്‍ നല്ല മെസേജ് കൊടുക്കാമെന്ന് വിചാരിച്ചിരുന്നു, സഞ്ജു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories