എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചന ചന്ദ്രൻ മരിച്ചു. 27 വയസ്സ് ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതി 76 ദിവസമായി വെന്റിലേറ്ററിലായിരുന്നു.
അഞ്ചനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്.
ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.