ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മരിച്ചത് തേവന്‍ കോട് വീട്ടില്‍ ശ്രീകണ്ഠന്‍. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പെട്രോള്‍ ഉപയോഗിച്ച് വീടിന് തീ കൊളുത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
സംഭവ സമയം വീട്ടിലുണ്ടായിരുന്ന കിടപ്പ് രോഗിയായ ഭാര്യ ഓമന, മകന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചു.