ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സിനിമ നിര്‍മാതാക്കള്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കളുിടെ സംഘടന ഫെഫ്കക്ക് കത്ത് നല്‍കി. അക്രെഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളടക്കമാണ് കത്ത് നല്‍കിയത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നുമാണ്‌പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. അഭിനേതാക്കളോട് മോശം ചോദ്യങ്ങള്‍ ചോദിക്കുന്നതും മരണ വീട്ടില്‍ പോലും കാമറകള്‍ പിന്തുടരുന്നതും അനുവദിക്കാനാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
അക്രെഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് ആറ് നിബന്ധനകാളാണ് ഉള്ളത്. നിര്‍ദ്ദിഷ്ട ഫോമില്‍ കമ്പനിയുടെ രജിസ്‌ട്രേഷന്റെ വിവരങ്ങള്‍, ജി എസ് ടി വിവരങ്ങളടക്കം നല്‍കണം. മറ്റ് മാനദണ്ഡങ്ങള്‍കൂടി പരിഗണിച്ചാകും അക്രെഡിറ്റേഷന്‍ നല്‍കുക. അക്രഡിറ്റേഷന്‍ ഉള്ളവര്‍ മാത്രമേ പരിപാടി എടുക്കാന്‍ അനുമതി നല്‍കുകയുള്ളൂ എന്ന് നിര്‍മ്മാതാക്കള്‍ കത്തില്‍ വ്യക്തമാക്കി.
നാളെ നടക്കുന്ന ഫെഫക്ക സ്റ്റിയറിങ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. നേരത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയുള്ള റിവ്യൂ ബോംബിംഗിനെതിരേ നിര്‍മാതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.