തിരുവനന്തപുരം ആര്യനാട് ബിവറേജിന് മുന്നിൽ ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കണിയാകുഴി സ്വദേശികളായ ദീപു,പ്രവീണ്‍,മണ്ണൂർക്കര സ്വദേശി അനുചന്ദ്രന്‍ എന്നിവരെയാണ് പിടിയിലായത്.
കഴിഞ്ഞ ക്രിസ്മസ് ദിവസം മദ്യം വാങ്ങാനായെത്തിയ പ്രതികള്‍ നിന്നതിന് അടുത്തായി ബൈക്ക് പാര്‍ക്ക് ചെയ്തതിലുള്ള വാക്കു തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിൽ കുളപ്പട സ്വദേശിയായ യുവാവിന് പരിക്കേറ്റിരുന്നു. തുടർന്ന് സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.