Share this Article
വാക്ക് തര്‍ക്കത്തിനിടെയുള്ള ആക്രമണം; പരിക്കേറ്റ സംഭവത്തില്‍ പൊലീസ് 3പേരെ അറസ്റ്റ് ചെയ്തു
Defendant

വാക്ക് തർക്കത്തിനിടെ യുവാക്കൾ പരസ്പരം ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റ  സംഭവത്തിൽ കുന്നംകുളം പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.

കടവല്ലൂർ സ്വദേശി 28 വയസ്സുള്ള അമൽ, ചൊവ്വന്നൂർ സ്വദേശി 34 വയസ്സുള്ള സുജിത്ത്, ഇയ്യാൽ സ്വദേശി 21 വയസ്സുള്ള ഹേമന്ത് എന്നിവരെയാണ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് മൂന്നുപേരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.ഇവരുടെ തന്നെ  പരാതിയിൽ കേസെടുത്ത  കുന്നംകുളം പോലീസ് മൂരെയും അറസ്റ്റ് ചെയ്യുകയായിരുന്നു .

പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്ത് നിന്നും അക്രമിക്കാൻ  ഉപയോഗിച്ച വടിവാളും, കത്തിയും, വടിയും പോലീസ് കണ്ടെടുത്തു. 

കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഫക്രുദീൻ, സബ് ഇൻസ്പെക്ടർ സുകുമാരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ ഷംനാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  തെളിവെടുപ്പ് നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories