Share this Article
നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഗംഗേശാനന്ദ ഇന്ന് കോടതിയില്‍ ഹാജരാകും
Gangesananda

നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍  ഗംഗാശാനന്ദ ഇന്ന് കോടതിയില്‍ ഹാജരാകും. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് ഹാജരാകാന്‍ സമന്‍സ് അയച്ചത്.

2017 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ പൂജക്ക് വരാറുള്ള ഗംഗേശാനന്ദ നിരന്തരം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.അതിനാല്‍ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതായും  പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

അന്വേഷണ ഘട്ടത്തില്‍ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി തെളിഞ്ഞതോടെ ഇവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories