Share this Article
" നിയോമ " ഗ്രാമദർശന പഠനക്യാമ്പിന് തുടക്കമായി
neoma camp

മംഗലംഡാം : പാല ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെ ആദ്യ വർഷ MSW വിദ്യാർത്ഥികൾ നടത്തുന്ന പഠനക്യാമ്പിന്റെ - നിയോമ ഉൽഘാടന കർമ്മം ഇന്നലെ  വൈകിട്ട് അഞ്ചു മണിക്ക് കടപ്പാറ സെന്റ് മേരിസ് പള്ളിയിൽ വെച് നടന്നു .

കടപ്പാറ ട്രൈബൽ സെറ്റിങ് മൂപ്പൻ ശ്രീ വാസു അധ്യക്ഷപതം അലങ്കരിക്കുകയും മംഗൾ ഡാം സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ അനീഷ് എസ് ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. ഉൽഘാടന പ്രസംഗത്തിലൂടെ കുട്ടികൾക്ക് ഒരുപിടി മാർഗ്ഗനിർദ്ദേശങ്ങളും ക്യാമ്പിന് ആവിശ്യമായ പ്രചോദനങ്ങളും നൽകി.

ഉൽഘാടനത്തിന് ശേഷം  സെന്റ് മേരിസ് ചർച് വികാരി ഫാദർ ജോയീസ് വർഗീസ്, വാർഡ് മെമ്പർ ശ്രീമതി ബീന ഷാജി, സോഷ്യൽ വർക്ക് വിഭാഗം അധ്യാപകൻ ശ്രീ ജാൻസൺ വർഗീസ് എന്നിവർ ആശംസകൾ നേർന്നു."നിയോമ " എന്ന നാമത്തിൽ "Empowering lives" എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ക്വാമ്പ് വ്യക്തിത്വവികസന ക്ലാസ്സുകൾ, പാലിയേറ്റിവ് കെയർ ഡേ ആചരണം, സൈക്കോ സോഷ്യൽ സപ്പോർട്ട്, സർവ്വേ, കൗൺസലിങ്ങ് സേവനങ്ങൾ പോലുള്ള നിരവധി പ്രവർത്തനങ്ങൾ ആണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories