പാലക്കാട് അഗളിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.വൈകുന്നേരങ്ങളില്‍ ഭവാനിപ്പുഴ കടന്നെത്തുന്ന കാട്ടാനകളാണ് പുഴയോരത്തെ കൃഷിയിടങ്ങളില്‍ നാശം വിതക്കുന്നത്.
പരപ്പന്തറയില്‍ വിശ്വനാഥന്റെ ഒരേക്കര്‍ വാഴ കൃഷിയാണ് ആനകള്‍ നശിപ്പിച്ചത്. മുന്നൂറോളം കദളി വാഴകള്‍ ആനകള്‍ ഓടിച്ചിട്ടു. വൈദ്യുതവേലിയിലേക്ക് കശുമാവ് ഒടിച്ചിട്ടാണ് ആനകള്‍ അകത്തുകയറിയത്.
പുഴയോരത്ത് സോളാര്‍ വൈദ്യുത വേലി സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യം വനംവകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. ഇതിനിടെ കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസ കേന്ദ്രത്തിന് സമീപവും കാട്ടാനകള്‍ എത്തി.
അട്ടപ്പാടി - മട്ടത്തുകാട് ഭാഗങ്ങളിലാണ് ആനകള്‍ എത്തിയത്. രാവിലെ 8 മണിയോട് കൂടിയാണ് സംഭവം. ഇരു സംസ്ഥാനങ്ങളിലേക്കും ആളുകള്‍ നിരന്തരം സഞ്ചരിക്കുന്ന പാതയിലാണ് കാട്ടാനകള്‍ വിലസുന്നത്.