കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം തുറന്നു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 5000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആഭ്യന്തര ആഗമന ഭാഗത്ത്, പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് ഇടത്താവളം ഒരുക്കിയിട്ടുള്ളത് . ഇടത്താവളത്തിനുള്ളില്‍ തന്നെ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സിസ്റ്റം ഒരുക്കിയിരിക്കുന്നു.
ഫുഡ് കൗണ്ടര്‍, പ്രീ പെയിഡ് ടാക്‌സി കൗണ്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹെല്പ് ഡെസ്‌ക് എന്നിവയും സമീപത്തു തന്നെ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.