Share this Article
''പഴയ കാലത്തിന്റെ ചരിത്ര അടയാളങ്ങള്‍'' -നീലേശ്വരത്തേ ഫ്രഞ്ച് നിര്‍മ്മിത പീരങ്കി
Cannon

കഴിഞ്ഞ കാല ചരിത്രത്തിന്റെ സാക്ഷിയായി മാറുകയാണ് കാസറഗോഡ്,നീലേശ്വരത്തേ ഫ്രഞ്ച് നിർമ്മിത പീരങ്കി. കാരിമൂല  പി.പി.രവിയുടെ ആലയിലാണ്  ചരിത്ര പ്രാധാന്യമുള്ള പീരങ്കി നിലവിലുള്ളത്.കണ്ടെത്തിയചരിത്ര ശേഷിപ്പുകൾ  നീലേശ്വരം രാജവംശത്തിൻ്റെ പ്രാധാന്യം  കൂടിയാണ് അടയാളപ്പെടുത്തുന്നത്...

1756 ജൂൺ 22 ന്‌ നീലേശ്വരത്തെ മൂന്നാംകൂർ രാജാവിൻ്റെ അനന്തരവൻ ഫ്രഞ്ചു സേനയെ പാലായിയിൽ വെച്ച് പരാജയപ്പെടുത്തിയതായും അന്നവിടെ ഉപേക്ഷിച്ച ഫ്രഞ്ച് സൈന്യത്തിൻ്റെ പീരങ്കിയാണിത്.

മൂളികുളത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വർഷങ്ങളോളം കിടന്ന പീരങ്കി എൺപത് വർഷങ്ങൾക്ക് മുമ്പ്, പാരമ്പര്യമായി കൊല്ലപ്പണിയെടുക്കുന്ന പി.പി.രവിയുടെ മുൻ തലമുറക്കാർക്ക്   ആലയിൽ ഉപയോഗിക്കുന്നതിനായി നാടുവാഴി നൽകിയെന്നാണ് കരുതുന്നത്.

നീലേശ്വരത്തെ കോട്ട ശൃംഖലയുടെ വടക്കേ അറ്റത്ത് എട്ട് നിരീക്ഷണ കേന്ദ്രങ്ങളോട്കൂടിയ  കോട്ട കാനറീസിൽ നിന്ന് 1752 ജനുവരി 23 ന് ഫ്രഞ്ചു സൈന്യം പിടിച്ചടക്കി. മട്ടലായി കോട്ടപിടിച്ചാൽ നീലേശ്വരത്തിൻ്റെ അധികാരികൾ ആകാമെന്ന ചിന്തയിലാണ് ശക്തമായ ഏറ്റുമുട്ടലിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും മട്ടലായി കോട്ട പിടിച്ചടക്കിയത്.

പിന്നീടാണ് ഫ്രഞ്ച് സേനയെ നീലേശ്വരം രാജവംശത്തിലെ മൂന്നാംകൂർ രാജാവിൻ്റെ സൈന്യം പരാജയപ്പെടുത്തിയത്.  രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൻ്റെ കാലഘട്ടത്തിലാണ് ഫ്രഞ്ചുകാർ പരാജയപ്പെട്ടത് എന്നത് കർണ്ണാടിക് യുദ്ധത്തിൽ നീലേശ്വരം പ്രദേശവും പങ്കാളികളായിരുന്നെന്നാണ് വ്യക്തമാക്കുന്നത്. ആലയിലെ  പീരങ്കി, കഴിഞ്ഞകാലഇതിന്റെ അടയാളപ്പെടുത്തൽ മാത്രമല്ല. ചരിത്ര പഠനത്തിലെ വസ്തുതാപരമായ അടയാളപ്പെടുത്തലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories