Share this Article
കൈ കഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച് മകന്‍
വെബ് ടീം
posted on 22-06-2024
1 min read
student-shazia-collapses-and-dies-after-boarding-college-bus

കടയ്ക്കല്‍: ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന് പ്രായമായ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ സ്വദേശി കുലുസം ബീവി(67)യുടെ ഇടതു കൈയാണ് മകന്‍ തല്ലിയൊടിച്ചത്. കുലുസം ബീവിയുടെ പരാതിയില്‍ മകന്‍ നസറുദ്ദീനെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ജൂണ്‍ പതിനാറാം തിയതിയാണ് സംഭവം നടന്നത്. 

വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ മകന്‍ കുലുസം ബീവിയോട് ഭക്ഷണം ആവശ്യപ്പെട്ടു. അമ്മ വിളമ്പി നല്‍കുകയും ചെയ്തു. ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപ്പോയെന്ന് ആരോപിച്ച് നസറുദ്ദീന്‍ അസഭ്യ വര്‍ഷം തുടങ്ങി. ഇതിന് പിന്നാലെയാണ് കഴിച്ചെഴുന്നേറ്റ ശേഷം വെള്ളം ആവശ്യപ്പെട്ടത്. ഈ സമയം കുലുസം ബീവി വീടിനുള്ളില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു. കുലുസം ബീവിയെ കയ്യില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച നസറുദ്ദീന്‍ കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ ആക്രോശിച്ചു. കുലുസം ബീവി വെള്ളം കോരി നല്‍കിയെങ്കിലും വൈകിയെന്ന് പറഞ്ഞ് നിലത്ത് കിടന്ന വിറകെടുത്ത് ഇടതുകൈ തല്ലി ഒടിക്കുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories